നെടുമ്പാശ്ശേരി: എയർപോർട്ട് ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ ട്രസ്റ്റ് അഞ്ചാമത് നെടുമ്പാശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ പി.എം. ബൈജു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് അജിത് ജോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിൻസോ ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു. റെന്നി കെ. ഏലിയാസ് വരവുചെലവ് കണക്ക് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രസ്റ്റിലെ അംഗങ്ങളുടെ കുട്ടികളെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. ടി.വൈ. എൽദോ, എൽദോ യോഹന്നാൻ, എ.പി. മണി, വിനോദ് ചന്ദ്രൻ, ബേബി വർഗീസ് എന്നിവർ സംസാരിച്ചു. പി.എ. ഡേവിസ് സ്വാഗതവും പി.എ. എബി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.