മലയാറ്റൂര്‍ പള്ളിയില്‍ എട്ടാമിടം തിരുനാള്‍

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാര്‍തോമശ്ലീഹയുടെ പുതുഞായര്‍ തിരുനാളിനോടനുബന്ധിച്ച എട്ടാമിടം തിരുനാള്‍ 29, 30 മേയ് ഒന്ന് തീയതികളില്‍ ആഘോഷിക്കും. താഴത്തെ പള്ളിയില്‍ രാവിലെ 7.30ന് കുര്‍ബാന (ഇംഗ്ലീഷ്), വൈകീട്ട് അഞ്ചിന് ആഘോഷമായ പാട്ടുകുര്‍ബാന, അങ്ങാടി പ്രദക്ഷിണം. 30ന് രാവിലെ ഏഴിന് കുര്‍ബാന, വൈകീട്ട്​ അഞ്ചിന് ആഘോഷമായ പാട്ടുകുര്‍ബാനക്ക് ഫാ. എബിന്‍ ചിറക്കല്‍ കാര്‍മികനാകും. ഡോ. ജിമ്മി പൂച്ചക്കാട്ട് വചനസന്ദേശം നല്‍കും. തുടര്‍ന്ന് അങ്ങാടി പ്രദക്ഷിണം. മേയ് ഒന്നിന് രാവിലെ 5.30, ഏഴിനും കുര്‍ബാന, 9.30 ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. സനീഷ് പെരിഞ്ചേരി കാർമികനാകും. ഫാ. വര്‍ഗീസ് പൂതവേലിത്തറ വചനസന്ദേശം നല്‍കും. വൈകീട്ട്​ അഞ്ചിന് പൊന്‍പണം എത്തിച്ചേരുന്നു. ആറിന് ആഘോഷമായ പാട്ടുകുര്‍ബാന, രാത്രി എട്ടിന് തിരുസ്വരൂപം എടുത്തുവെക്കല്‍, തിരുനാള്‍ കൊടിയിറക്കം. കുരിശുമുടിയില്‍ മേയ് ഒന്നിന് 5.30, 6.30, 7.30 ന് കുര്‍ബാന, 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. അന്‍സില്‍ മൈപ്പാന്‍ കാര്‍മികനാകും. വൈകീട്ട്​ മൂന്നിന് പൊന്‍പണം ഇറക്കല്‍ എന്നിവയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.