കൊച്ചി: എക്കലും ചളിയും മൂലം നീരൊഴുക്ക് തടസ്സപ്പെട്ട പെരിയാറിന്റെ കൈവഴികള്‍ ശുചീകരിച്ച് ആഴം കൂട്ടുന്നത് ജില്ലയിൽ പുരോഗമിക്കുന്നു. ഓപറേഷന്‍ വാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം. ഇതുവരെ പെരിയാറിന്റെ കൈവഴികളില്‍നിന്ന് 3,62,966 ഖന മീറ്റർ എക്കലും ചളിയുമാണ് നീക്കിയത്. ആലുവ മേഖലയില്‍ 54 എസ്കവേറ്റർ ഉപയോഗിച്ചാണ് പണി. ആലുവയില്‍ മാത്രം 10 ടീം പദ്ധതിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ആലങ്ങാട് ബ്ലോക്കില്‍ ഉള്‍പ്പെട്ട കൈവഴികളില്‍നിന്ന് 2,48,203 മീറ്റര്‍ ക്യൂബ് എക്കലും ചളിയും ഇതുവരെ നീക്കി. 26 യന്ത്രമാണ് ശുചീകരണത്തിനുള്ളത്. അങ്കമാലി ബ്ലോക്കിലും നഗരസഭകളിലുമായി 30,758 ഖന മീറ്റർ, ഇടപ്പള്ളി ബ്ലോക്കില്‍ 13,930 ഖന മീറ്റർ, കൂവപ്പടി ബ്ലോക്കില്‍ 9,230 ഖന മീറ്റർ, പാറക്കടവ് ബ്ലോക്കില്‍ 41,879 ഖന മീറ്റർ, പറവൂര്‍ ബ്ലോക്കിലും കടുങ്ങല്ലൂര്‍ നഗരസഭയിലുമായി 38,642 ഖന മീറ്റർ, വാഴക്കുളം 13,281 ഖന മീറ്റർ, ഏലൂര്‍-കളമശ്ശേരി നഗരസഭകളിലായി 2380 ഖന മീറ്റർ, വൈപ്പിന്‍ ബ്ലോക്കില്‍ 69,857 ഖന മീറ്റർ, കോതമംഗലം ബ്ലോക്കില്‍ 3503.8 ഖന മീറ്റർ എക്കലും ചളിയുമാണ് നീക്കംചെയ്തത്. മൂവാറ്റുപുഴയാറിന്റെ കൈവഴികളിലായി 61 തോടാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. നാലെണ്ണം നഗരസഭയിലും 57 എണ്ണം ഗ്രാമപഞ്ചായത്തുകളിലുമാണ്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ 9192.58 ഖന മീറ്റർ എക്കലും ചളിയും നീക്കി. കൂടാതെ യന്ത്രസഹായത്തോടെ 1345 ഖന മീറ്റർ എക്കലും ചളിയും നീക്കംചെയ്തു. ആകെ 10,537.58 ഖന മീറ്റർ എക്കലും ചളിയുമാണ് മൂവാറ്റുപുഴയാറിന്റെ കൈവഴികളില്‍നിന്നായി നീക്കംചെയ്തത്. ഓപറേഷന്‍ വാഹിനിയുടെ ഭാഗമായ ഒരുതോട് ഒരുവാര്‍ഡ് പദ്ധതിയും ജില്ലയില്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്. ആദ്യ ആഴ്ചയില്‍തന്നെ 121 തോടാണ് പദ്ധതിയിലൂടെ ശുചീകരിച്ചത്. ER kakkunni thodu -പാനായിക്കുളം കാക്കുന്നി തോട് ശുചീകരണത്തിനുശേഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.