മൂവാറ്റുപുഴ: കക്കടാശ്ശേരി-കാളിയാർ റോഡിന്റെയും മധുര-തേനി റോഡിന്റെയും നിർമാണം വേഗത്തിലാക്കാൻ നടപടി പൂർത്തിയായതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. ഇതിനായി കൂടുതൽ സർവേയർമാരെ നിയമിച്ചു. അതിർത്തി അടയാളപ്പെടുത്തൽ വേഗത്തിലാക്കാൻ വേണ്ടിയാണ് കൂടുതൽ സർവേയർമാരെ നിയോഗിച്ചത്. തൃശൂർ, കൊടുങ്ങല്ലൂർ, തിരൂർ, നിലമ്പൂർ, കോഴിക്കോട്, തളിപ്പറമ്പ്, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് ഇതിനായി ജില്ലയിലേക്ക് മാറ്റിയിരിക്കുന്നത്. മധുര-തേനി റോഡ് പഴയ ഡി.പി.ആറിൽനിന്ന് മാറ്റംവരുത്തി വീതികൂട്ടി നാലുവരി പാതക്ക് സമാനമായാണ് നിർമിക്കുന്നത്. പുതുക്കിയ പ്ലാനിൽ നിർമാണം നടത്തുമ്പോൾ കൂടുതൽ സ്ഥലം കണ്ടെത്തണം. റോഡിന്റെ വീതി കൂട്ടുന്നതിനും വളവ് നിവർത്തുന്നതിനും ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതായിരുന്നു പ്രധാന വെല്ലുവിളി. റോഡിന് വീതി ഇല്ലാത്തിടങ്ങളിൽ ജനങ്ങൾ സഹകരിച്ച് പരമാവധി സ്ഥലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ ഗൃഹസന്ദർശനം നടത്തുകയും സ്വന്തം സ്ഥലം വിട്ടുനിൽകുകയും ചെയ്തിരുന്നു. എന്നാൽ, റോഡരികിലുള്ള പുറമ്പോക്കുകൾ കണ്ടെത്താനും വിട്ടുകിട്ടിയത് ഏറ്റെടുക്കാനുമായി സർവേയർമാരടക്കം ആവശ്യമായ ജീവനക്കാരില്ലെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചിരുന്നു. ഇത് റോഡ് നിർമാണത്തെ ബാധിക്കുമെന്നായതോടെ കലക്ടറുമായും പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് കൂടുതൽ സർവേയർമാരെ അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. പുറമ്പോക്ക് ഭൂമികൂടി ഏറ്റെടുത്ത് റോഡുകളുടെ വീതികൂട്ടി നിർമിക്കണം എന്നാവശ്യപ്പെട്ട് വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതേതുടർന്ന് മുഴുവൻ പുറമ്പോക്കുഭൂമിയും ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് റോഡുകളടെയും നിർമാണം കരാർ പ്രകാരം 2023 മാർച്ച് 31ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും എം.എൽ.എ വ്യക്തമാക്കി. കാലതാമസം ഒഴിവാക്കാന്‍ സംസ്ഥാന സർവേ സൂപ്രണ്ട് സാംബശിവ റാവു ഐ.എ.എസുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യങ്ങള്‍ പ്രാധാന്യത്തോടെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് കാര്യങ്ങൾ എളുപ്പമാക്കി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ സഹായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.