'സ്ഥലം ലഭ്യമായാൽ ഖാദി ബോർഡ് വ്യവസായ പാർക്ക് തുറക്കും'

കൂത്താട്ടുകുളം: കിഴകൊമ്പ് വളപ്പിലുള്ള സർക്കാർ സ്ഥലം നഗരസഭ സൗകര്യപ്പെടുത്തിക്കൊടുത്താൽ ഖാദി ബോർഡിന് കീഴിലുള്ള വിവിധ വ്യവസായങ്ങൾ ഉൾക്കൊള്ളുന്ന വ്യവസായ പാർക്ക് തുടങ്ങുമെന്ന് കേരള ഖാദി ബോർഡ് മെംബർ കെ. ചന്ദ്രശേഖരൻ പറഞ്ഞു. നൂറുകണക്കിന് തൊഴിലാളികൾക്ക് ഇതുമൂലം പ്രയോജനം ലഭിക്കും. കൂടാതെ പ്രവർത്തനരഹിതമായിക്കിടക്കുന്ന കാക്കൂർ ഖാദി വ്യവസായ സഹകരണ സംഘത്തിന്‍റെ യൂനിറ്റുകൾ നബാർഡിന്‍റെ സഹായത്തോടെ പുനരുദ്ധരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കൂത്താട്ടുകുളം നഗരസഭ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ചെയർപേഴ്സൻ വിജയ ശിവൻ ഉപഹാരവും വൈസ് ചെയർപേഴ്സൻ അംബിക രാജേന്ദ്രൻ പൊന്നാടയും നൽകി. സ്ഥിരം സമിതി അധ്യക്ഷരായ സണ്ണി കുര്യാക്കോസ്, മരിയ ഗൊരേത്തി, ഷിബി, ബേബി തുടങ്ങിയവരും സ്വീകരണത്തിന് നേതൃത്വം നൽകി. ഫോട്ടോ - ഖാദി ബോർഡ് മെംബറായി നിയമിതനായ കെ. ചന്ദ്രശേഖരനെ കൂത്താട്ടുകുളം നഗരസഭ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.