താഴ്ന്ന വരുമാനക്കാരുടെ വേതനം കുടിശ്ശികയാക്കരുത് -മനുഷ്യാവകാശ കമീഷൻ

കൊച്ചി: താഴ്ന്ന വരുമാനക്കാരുടെ വേതനം കുടിശ്ശികയാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. 2013 ജൂൺ മുതൽ മൂവാറ്റുപുഴ കക്കാട് ഗവ. എൽ.പി സ്കൂളിൽ പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയിൽ ആയയായി ജോലി ചെയ്യുന്ന ഊരമന സ്വദേശിനി വിബിത ശശി സമർപ്പിച്ച പരാതിയിലാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിന്‍റെ ഉത്തരവ്. ജീവനക്കാരിക്ക് നൽകേണ്ട കുടിശ്ശിക എത്രയും വേഗം നൽകാനും കമീഷൻ നിർദേശിച്ചു. 2018 മുതലുള്ള കുടിശ്ശിക നൽകാനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ സമയബന്ധിതമായി സ്വീകരിക്കണം. തുടർന്നുള്ള മാസങ്ങളിൽ വേതനം മുടക്കരുത്​. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്ന്​ അലോട്ട്മൻെറ് ലഭിക്കാൻ നിരന്തരം കത്തുകൾ അയച്ചിട്ടും അലോട്ട്മൻെറ് അനുവദിച്ചിട്ടില്ലെന്ന് മൂവാറ്റുപുഴ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കമീഷനെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.