ക്ഷീരസാഗരം പദ്ധതിക്ക് തുടക്കം

കാക്കനാട്: ജില്ല പഞ്ചായത്തിന്‍റെ ക്ഷീരസാഗരം പദ്ധതിയില്‍ കുടുംബശ്രീ യൂനിറ്റുകള്‍ക്കുള്ള സബ്‌സിഡി വിതരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം നടത്തി. വിതരണോദ്​ഘാടനം രാജ്യസഭ എം.പി ജെബി മേത്തർ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഷൈനി ജോര്‍ജ്, സ്ഥിരംസമിതി അധ്യക്ഷരായ റാണികുട്ടി ജോര്‍ജ്, ആശാ സനല്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനില്‍കുമാര്‍, കെ.വി. രവീന്ദ്രന്‍, മനോജ് മുത്തേടന്‍, ശാരദ മോഹന്‍, എം.ബി ഷൈനി, ഷാരോണ്‍ പനയ്ക്കല്‍, റഷീദ സലിം, പി.എം. നാസര്‍, അനിമോള്‍ ബേബി, സനിത റഹീം, ഷാന്‍റി എബ്രഹാം, അനിത ടീച്ചര്‍, അഡ്വ. റൈജ അമീര്‍, എല്‍സി ജോര്‍ജ്, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.എസ്. ടിമ്പില്‍ മാഗി, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ എസ്. രഞ്ജിനി, ഫിനാന്‍സ് ഓഫിസര്‍ ജോബി തോമസ്, കുടുംബശ്രീ എ.ഡി.എം.സി എം.പി. പ്രീതി എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ വഴി ജില്ലയിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണവും അതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനവും ലക്ഷ്യമിട്ടാണ് ക്ഷീരസാഗരം പദ്ധതി നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.