കണ്ടക്ടർ ഓടിച്ച സ്വകാര്യ ബസ് ഓട്ടോകളിലേക്ക് ഇടിച്ചുകയറി

കാക്കനാട്: കണ്ടക്ടർ ഓടിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓട്ടോകളിൽ ഇടിച്ചുകയറി. എറണാകുളം-കാക്കനാട് റൂട്ടിലോടുന്ന 'താര' ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ജില്ല പഞ്ചായത്തിന്​ സമീപത്തെ കലക്ടറേറ്റ് ബസ്​സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കിയ ശേഷം സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് അപകടം. യാത്രക്കാരെല്ലാം ഇറങ്ങിയശേഷം ഡ്രൈവർക്ക് പകരം കണ്ടക്ടർ ആയിരുന്നു ബസ് ഓടിച്ചത്. വളക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് സമീപത്തുണ്ടായിരുന്ന ഓട്ടോകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽപെട്ട ഓട്ടോയുടെ ഡ്രൈവറായിരുന്ന തുതിയൂർ സ്വദേശി വിൻസൻെറിനാണ് പരിക്കേറ്റത്. ഓട്ടോയിൽനിന്ന് തെറിച്ചുവീണ് വിൻസെന്‍റിന്‍റെ തലക്ക്​ പരിക്കേറ്റിട്ടുണ്ട്. നാല് ഓട്ടോക്ക് നാശനഷ്ടം സംഭവിച്ചു. അപകടസമയത്ത് ബസിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.