കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയുടെ നേതൃത്വത്തിൽ 'യുവജനങ്ങളും സാംസ്കാരിക രംഗവും' വിഷയത്തിൽ പ്രഭാഷണ പരമ്പരക്ക് തുടക്കംകുറിച്ചു. വായനശാലയുടെ യുവജന വിഭാഗമായ 'യുവത'യുടെ വാർഷിക സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ജില്ല ലൈബ്രറി കൗൺസിൽ അംഗം അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. പി.സി. രാജീവ്, പി.എസ്. ശിവരാമകൃഷ്ണൻ, ടി.എസ്. അജിത്ത്, കെ.ഡി. ധനേഷ് എന്നിവർ സംസാരിച്ചു. 'യുവത' പ്രസിഡന്‍റായി മീനു അജിത്തിനെയും സെക്രട്ടറിയായി കെ.എസ്. യദുരാഗിനെയും തെരഞ്ഞെടുത്തു. EC alin chuvad - ആലിൻചുവട് ജനകീയ വായനശാല സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ജില്ല ലൈബ്രറി കൗൺസിൽ അംഗം അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.