കുമ്പളം പഞ്ചായത്തില്‍ നിലംനികത്തല്‍ വ്യാപകം

(പടം) മരട്: കുമ്പളം ഗ്രാമപഞ്ചായത്തില്‍ അനധികൃത നിലം നികത്തലിൽ പ്രതിഷേധത്തിനൊരുങ്ങി ഐ.എന്‍.ടി.യു.സി. കുമ്പളം മുണ്ടേമ്പിള്ളി പാലത്തിനു താഴെ സ്വകാര്യ വ്യക്തിയുടെ നാലേക്കര്‍ കണ്ടല്‍ക്കാട് പ്രദേശം കണ്ടലുള്‍പ്പെടെ വെട്ടിനശിപ്പിച്ച്​ ജലസ്രോതസ്സ്​ കൈയേറി മണ്ണിട്ടു നികത്തിയെന്ന്​ ആരോപിച്ചാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്. പ്രദേശത്തെ വേലിയേറ്റയിറക്കങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ പ്രദേശവാസികള്‍ ദുരിതത്തിലാണ്. ഇതിനിടയാണ് കണ്ടല്‍ക്കാട് നശീകരണവും നിലം നികത്തലും വ്യാപകമായത്. ഇത്തരം ജനവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ ഐ.എന്‍.ടി.യു.സി തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റി പരാതി നല്‍കിയെന്നും പ്രദേശത്ത് ഉടന്‍ ജനകീയ സമരങ്ങള്‍ ആരംഭിക്കുമെന്നും യോഗത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. റീജനല്‍ പ്രസിഡന്റ് പി.സി. സുനില്‍കുമാര്‍, കുമ്പളം മണ്ഡലം പ്രസിഡന്റ് ശ്രീജിത് പാറക്കാടന്‍, വി.വി. സുരേഷ്, ജാന്‍സന്‍ ജോസ്, രലുവരന്‍ കുമ്പളം, രഞ്ജിത്ത് നന്ദകുമാര്‍ നേതൃത്വം നല്‍കി. EC-TPRA-1 INTUC കുമ്പളം മുണ്ടേമ്പിള്ളി പാലത്തിനു താഴെ കണ്ടല്‍ക്കാട് ഉള്‍പ്പെടുന്ന പ്രദേശം മണ്ണിട്ട്​ നികത്തിയ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.