'വെളിച്ചെണ്ണ ജി.എസ്.ടിയിൽനിന്ന്​ ഒഴിവാക്കണം'

മട്ടാഞ്ചേരി: വെളിച്ചെണ്ണ, കൊപ്ര എന്നിവയെ ജി.എസ്.ടിയിൽനിന്ന്​ ഒഴിവാക്കണമെന്ന് കൊച്ചിൻ ഓയിൽ മർച്ചന്‍റ്​സ്​ അസോസിയേഷൻ ആവശ്യപ്പെട്ടു. നേരത്തെ ഈ ഉൽപന്നങ്ങൾക്ക് നികുതി ഉണ്ടായിരുന്നില്ല. ജി.എസ്.ടി നടപ്പാക്കിയതോടെ അഞ്ചുശതമാനം നികുതിയായി. എന്നാൽ, അടുത്ത ജി.എസ്.ടി കൗൺസിലിൽ എട്ടുശതമാനമായി ഉയർത്തുമെന്നാണ് അറിയുന്നത്. ഈ മേഖലയെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കുകയോ നികുതി മൂന്നുശതമാനമായി കുറക്കുകയോ ചെയ്യണമെന്ന് അസോസിയേഷൻ പ്രസിഡൻറ് സിബി കുന്നേൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ജി.എസ്.ടി കൗൺസിലിന് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.