എം റൂബ് ലോഗോ പ്രകാശനം ഇന്ന്​

കോട്ടയം: റബർ ബോർഡിന്‍റെ ഇ-മാർക്കറ്റ്​ (എം റൂബ്) ലോഗോ പ്രകാശനം വ്യാഴാഴ്ച നടക്കും. രാവിലെ 11ന്​ റബർ ബോർഡിൽ നടക്കുന്ന ചടങ്ങിൽ വെർച്വലായി ഓട്ടോമൊബൈൽ ടയർ മാനുഫാക്ചറേഴ്സ്​ അസോസിയേഷൻ ചെയർമാൻ സതീഷ് ശർമ പ്രകാശനം ചെയ്യും. റബർമേഖലയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികൾ ചടങ്ങിൽ പ​​​​ങ്കെടുക്കും. മേയ് രണ്ടാം വാരത്തിൽ 'ഇ-മാർക്കറ്റ്' പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകൃതിദത്ത റബറിന്‍റെ ആഭ്യന്തര വിതരണശൃംഖല മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ്​ റബർ ബോർഡ് ഇ-മാർക്കറ്റിന്​ തുടക്കമിടുന്നത്​. ഉപയോക്താക്കൾ ഒരു തവണ മാത്രം രജിസ്​ട്രേഷൻ നടത്തിയാൽ മതിയാകും. രജിസ്​റ്റർ ചെയ്യുന്ന സമയത്ത് റബർ ബോർഡിൽനിന്ന് ലഭിച്ചിട്ടുള്ള ലൈസൻസ്​ നമ്പർ നൽകണം. അവരുടെ ബാക്കി വിശദാംശങ്ങൾ റബർ ബോർഡ് ലൈസൻസിങ് പോർട്ടലിൽനിന്ന് സിസ്റ്റം തന്നെ ലഭ്യമാക്കുകയും ചെയ്യും. വൺ ടൈം പാസ്​വേർഡ് (ഒ.ടി.പി) അടിസ്ഥാനമാക്കിയായിരിക്കും രജിസ്ട്രേഷൻ പ്രക്രിയ പൂർത്തീകരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.