കേരള സർവകലാശാല

പുനഃപരീക്ഷ തിരുവനന്തപുരം: ഏപ്രിൽ എട്ടിന് നടത്തിയ കരിയർ റിലേറ്റഡ് സി.ബി.സി.എസ്​.എസ്​ നാലാം സെമസ്റ്റർ ബി.എസ്​സി ഇലക്​ട്രോണിക്സ്​ കോവിഡ് സ്​പെഷൽ പരീക്ഷയുടെ EX 1444 - സിൽസ്​ ആൻഡ്​ സിസ്റ്റംസ്​ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ മേയ് മൂന്നിന് നടത്തും. പ്രാക്ടിക്കൽ നാലാം സെമസ്റ്റർ ബി.ടെക്., ഡിസംബർ 2021 സപ്ലിമെന്‍ററി പരീക്ഷയുടെ സിവിൽ എൻജിനീയറിങ്​ ബ്രാഞ്ചിന്‍റെ സ്​ട്രെങ്​ത്​ ഓഫ് മെറ്റീരിയൽസ്​ ലാബ് പ്രാക്ടിക്കൽ പരീക്ഷ മേയ് 5 ന് തിരുവനന്തപുരം എൽ.ബി.എസിൽവെച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധന 2021 ഡിസംബറിൽ നടത്തിയ ഒമ്പതാം സെമസ്റ്റർ ഇന്‍റേഗ്രറ്റഡ് എൽഎൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക്​ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്​തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2022 ഏപ്രിൽ 28, 29, 30 തീയതികളിൽ ഇ.ജെ (പത്ത്) സെക്​ഷനിൽ എത്തിച്ചേരണം. പരീക്ഷാഫീസ്​ 2022 മെയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ റെഗുലർ - (2021 അഡ്മിഷൻ - 2020 സ്​കീം) സപ്ലിമെന്‍ററി - (2017 അഡ്മിഷൻ - 2014 സ്​കീം), (2018 2019 അഡ്മിഷൻ - 2018 സ്​കീം), (2020 അഡ്മിഷൻ - 2020 സ്​കീം) പരീക്ഷക്ക്​ പിഴകൂടാതെ മേയ് അഞ്ചുവരെയും 150 രൂപ പിഴയോടെ മേയ് 7 വരെയും 400 രൂപ പിഴയോടെ മേയ് 10 വരെയും അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.