'പെരുന്നാള്‍ കോടി' പദ്ധതി ഉദ്ഘാടനം

പെരുമ്പാവൂര്‍: യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ 'പെരുന്നാള്‍ കോടി' പദ്ധതിക്ക് തുടക്കമിട്ടു. സുമനസ്സുകളുടെ സഹായത്തോടെ നിര്‍ധനര്‍ക്ക് വസ്ത്രങ്ങളും അവശ്യവസ്തുക്കളും നല്‍കുന്നതാണ് പദ്ധതി. ജില്ല സെക്രട്ടറി അബ്ദുൽ നിസാറിന്റ മകള്‍ നിഹയുടെ പിറന്നാള്‍ ആഘോഷത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് കെ.സി. അരുണ്‍കുമാര്‍, വൈസ് പ്രസിഡന്റ് ഇ.ഡി. ബിബിന്‍, ജനറല്‍ സെക്രട്ടറിമാരായ ഫൈസല്‍ വല്ലം, റജീഷ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 2 Shaji Saleem യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പെരുന്നാള്‍ കോടി' പദ്ധതി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.