എം.സി റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച്​ മൂന്നുപേർക്ക്​ പരിക്ക്​

പെരുമ്പാവൂര്‍: എം.സി റോഡിലെ ചേലാമറ്റത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ കോട്ടയം പള്ളിക്കത്തോട് ലക്ഷ്മി മന്ദിരത്തില്‍ അമലിനെ (23) ആലുവയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം വാഴൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍, മകള്‍ രോഹിണി എന്നിവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ച 5.55ന് ആയിരുന്നു അപകടം. കോട്ടയത്തുനിന്ന്​ നെടുമ്പാശ്ശേരി എയര്‍പോർട്ടിലേക്ക് പോയ ടവേര കാറും ചെ​ന്നൈയില്‍നിന്ന്​ പാലാക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. അഗ്​നിരക്ഷാസേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഡോര്‍ മുറിച്ചുനീക്കി ഡ്രൈവറെ പുറത്തെടുത്ത് സേനയുടെ ആംബുലന്‍സിലും മറ്റ് രണ്ടുപേരെ നാട്ടുകാരും ആശുപത്രിയിലെത്തിച്ചു. പെരുമ്പാവൂര്‍ അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തിന്‍ ഇരുവാഹനവും ​ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍നിന്ന്​ നീക്കി ഗതാഗത തടസ്സം പരിഹരിച്ചു. സേനാംഗങ്ങളായ സുനില്‍ മാത്യു, കെ. സുധീര്‍, ബി.എസ്. സാന്‍, രാകേഷ് എസ്. മോഹന്‍, ഷാജു എബ്രഹാം, ബെന്നി ജോര്‍ജ്, മുഹമ്മദ് റാഫി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. em pbvr 4 Accident Car എം.സി റോഡിലെ ചേലാമറ്റത്തുണ്ടായ അപകടത്തില്‍ തകര്‍ന്ന കാര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.