ഭർതൃവീട്ടിൽ​ വിഷം ഉള്ളിൽചെന്നു; യുവതി മരിച്ചു

കട്ടപ്പന: ഭര്‍തൃവീട്ടില്‍വെച്ച്​ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി ചികിത്സയിലിരുന്ന യുവതി മരിച്ചു. വണ്ടന്‍മേട് ആമയാര്‍ രാംമുറ്റത്തില്‍ സുമന്റെ ഭാര്യ സുമിഷയാണ്​ (24) മരിച്ചത്. 21ന്​ അവശനിലയിൽ ക​ണ്ടെത്തിയ​ സുമിഷ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരിച്ചു. നാലുവര്‍ഷം മുമ്പാണ് സുമിഷയും സുമനും തമ്മിൽ വിവാഹം നടന്നത്. ഇവർക്ക് രണ്ടും ഒന്നും വയസ്സുള്ള കുട്ടികളുണ്ട്. ഭര്‍ത്താവുമായി സുമിഷക്ക്​ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി പറയപ്പെടുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.