സോളിഡാരിറ്റി സൗഹൃദ ഇഫ്താർ

​കൊച്ചി: സോളിഡാരിറ്റി ജില്ല കമ്മിറ്റി സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ഭരണകൂടങ്ങൾ ജനങ്ങളെ തങ്ങളുടെ താൽപര്യത്തിനനുസരിച്ച്​ മാറ്റു​ന്ന കാലഘട്ടമാണ്​ കടന്നു പോകുന്നതെന്ന്​ ഇഫ്താർ സന്ദേശം നൽകിയ സംസ്ഥാന പ്രസിഡന്‍റ്​ നഹാസ്​ മാള പറഞ്ഞു. സിറ്റി ഘടകം പ്രസിഡന്‍റ്​ അബ്​ദുൽ മുഈസ്​ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ്​ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ്​ ഷിയാസ്​, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​​ ​ജ്യോതിവാസ്​ പറവൂർ, സിറ്റി സെൻട്രൽ അസി. പൊലീസ്​ കമീഷണർ ജയകുമാർ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷ്​റഫ്​, കോർപറേഷൻ പ്രതിപക്ഷ നേതാവ്​ ആന്‍റണി കുരീത്തറ, കൗൺസിലർ കെ.എ. മനാഫ്​, ​യൂത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ ടിറ്റോ ആന്‍റണി, യൂത്ത്​ ലീഗ്​ ജില്ല വൈസ്​ പ്രസിഡന്‍റ്​ പി.ഇ. സജൽ, ഐ.എസ്​.എം ജില്ല പ്രസിഡന്‍റ്​ കെ.എം. സാബിക്​, സംവിധായകൻ സക്കരിയ മുഹമ്മദ്​, ഡോ. അജ്​മൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ്​ പി.എൻ. നിയാസ്​ സ്വാഗതം പറഞ്ഞു. ചി​ത്രം -അഭിജിത്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.