കൊച്ചി: കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയ്ക്കാവശ്യമായ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. 28ന് നടക്കുന്ന ഹിതപരിശോധനയ്ക്കാവശ്യമായ ബാലറ്റ് പേപ്പറുകളും സാമഗ്രികളുമാണ് വിതരണം ചെയ്തത്. എറണാകുളം റീജനല്‍ ജോയന്റ് ലേബര്‍ കമീഷണര്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ അതത് ജില്ലകളില്‍ നിന്നുള്ള തൊഴില്‍ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാമഗ്രികള്‍ കൈപ്പറ്റി. ഹിതപരിശോധനക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അഡീഷനല്‍ ലേബര്‍ കമീഷണറും റഫറണ്ടത്തിന്റെ ചുമതലയുള്ള റിട്ടേണിങ് ഓഫിസറുമായ കെ.ശ്രീലാല്‍ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നടക്കുന്ന പോളിങ് പ്രവര്‍ത്തനങ്ങളും ഏപ്രില്‍ 30ന് നടക്കുന്ന കൗണ്ടിങ്ങും സുഗമമായി നടത്തുന്നതിന് ജില്ല ലേബര്‍ ഓഫിസര്‍മാരെയാണ് അസിസ്റ്റിങ് റിട്ടേണിങ് ഓഫിസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ കാസർകോട് വരെ 76 ബൂത്തുകളിലായി 26,246 തൊഴിലാളികള്‍ വോട്ട് രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.