കൊച്ചി: തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച് നാല് കോഡുകള്‍ ആക്കുന്നതിന്റെ ഭാഗമായി പൊതുജനാഭിപ്രായ രൂപവത്കരണ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സംസ്ഥാനത്ത് പുതുതായി നടപ്പാക്കാനിരിക്കുന്ന വ്യവസായ നയം വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി. അന്താരാഷ്ട്ര ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ചെറുകിട ഫാക്ടറികളിലെ തൊഴിലാളികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കുമായി ദ്വിദിന ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാക്കനാട് ഒക്കുപ്പേഷനല്‍ സേഫ്റ്റി ആൻഡ് ഹെല്‍ത്ത് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന രണ്ടു ദിവസത്തെ ആരോഗ്യ സുരക്ഷിതത്വ പരിശീലനത്തിന് അന്താരാഷ്ട്ര തൊഴില്‍ സമിതി സീനിയര്‍ സ്‌പെഷലിസ്റ്റ് യോഷി കാവകാമി, പ്രോഗ്രാമിങ് ഓഫിസര്‍ രുചിര ചന്ദ്ര എന്നിവര്‍ നേതൃത്വം നല്‍കും. ഫോട്ടോ: കാക്കനാട് ഒക്കുപ്പേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും തൊഴിൽ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.