മരത്തില്‍നിന്ന് വീണ് തൊഴിലാളി മരിച്ചു

നെടുങ്കണ്ടം: ശിഖരം വെട്ടുന്നതിനിടെ മരത്തില്‍നിന്ന് വീണ് തോട്ടം തൊഴിലാളി മരിച്ചു. മൈലാടുംപാറ തിങ്കള്‍ക്കാട് മന്നാക്കുടിയിലെ അയ്യാവാണ്​ (49) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11നാണ് അപകടം. മരത്തില്‍നിന്ന് വീണ് ഏണിയില്‍ തലയിടിച്ചുണ്ടായ പരിക്കാണ് മരണകാരണം. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഉടുമ്പന്‍ചോല പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.