വിറക് ശേഖരിക്കാൻപോയ യുവതി കുഴഞ്ഞുവീണ് മരിച്ചു മൂന്നാർ: തേയിലത്തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയ ഝാർഖണ്ഡ് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു. മാങ്കുളം വിരിപാറയിൽ വെച്ച് ഹർദ്വിൻ കണ്ഠേനിന്റെ ഭാര്യ മറിയം കണ്ഠേനാണ് (45) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 ഓടെ ഭർത്താവിനും രണ്ട് ബന്ധുക്കൾക്കുമൊപ്പം തേയിലത്തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. ഇവർ കുഴഞ്ഞുവീണതോടെ ഭർത്താവും മറ്റുള്ളവരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഝാർഖണ്ഡിൽനിന്ന് 15 ദിവസം മുമ്പാണ് ഇവർ ജോലിക്കായി മാങ്കുളത്ത് എത്തിയത്. നാല് മക്കളുണ്ട്. ഹെൽത്ത് കാർഡ് ലഭിക്കാത്തതുമൂലം ജോലിക്ക് കയറാൻ കഴിഞ്ഞില്ലെന്ന് പറയുന്നു. മൂന്നാർ എസ്.ഐ കെ.ഡി. മണിയന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.