ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്​തു

കളമശ്ശേരി: കൊച്ചി സര്‍വകലാശാലയുടെ 'സഹൃദയ' ഹോസ്റ്റല്‍ കെട്ടിടത്തി‍ൻെറ ആദ്യഘട്ടം ഉദ്ഘാടനം മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു. റുസയുടെ സഹായത്തോടെ 300 വിദ്യാർഥികള്‍ക്കായി അഞ്ച് നിലയിലായാണ് ഹോസ്റ്റല്‍ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി, വി.സി ഡോ. കെ.എന്‍. മധുസൂദനന്‍, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സൻ സീമ കണ്ണന്‍, പ്രോ-വി.സി ഡോ. പി.ജി. ശങ്കരന്‍, സിന്‍ഡിക്കേറ്റ്​അംഗം കെ.കെ. കൃഷ്ണകുമാര്‍, കുസാറ്റ് റുസ കോഓഡിനേറ്റര്‍ ഡോ. എന്‍. മനോജ്, രജിസ്ട്രാര്‍ ഡോ. വി. മീര എന്നിവര്‍ പങ്കെടുത്തു. (ഫോട്ടോ) EC KALA 3 CUSAT -BINDU കുസാറ്റ് സഹൃദയ ഹോസ്റ്റല്‍ കെട്ടിടത്തി‍ൻെറ ഉദ്ഘാടനം മന്ത്രി ആര്‍. ബിന്ദു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.