പള്ളുരുത്തി: ഇടക്കൊച്ചി 15-ാം ഡിവിഷൻ കൗൺസിലർ ജീജ ടെൻസന് നേരേ കൈയേറ്റത്തിനു ശ്രമിച്ചയാൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇടക്കൊച്ചി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കാന വൃത്തിയാക്കി കൊണ്ടിരുന്ന തൊഴിലാളികളെ തടസപ്പെടുത്തിയിറഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു ഡിവിഷൻ കൗൺസിലറായ ജീജ ടെൻസൻ. തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്തതോടെ ഇയാൾ കൗൺസിലർക്ക് നേരേയായി കൈയേറ്റ ശ്രമം. ഇടക്കൊച്ചി ഇന്ദിര ഗാന്ധി റോഡിൽ താമസിക്കുന്ന ചിറപുറത്ത് ഭുവിന്ദർ കുമാറാണ് കൈയേറ്റശ്രമം നടത്തിയതെന്നാണ് പരാതി. കൗൺസിലർ പൊലീസിനും വനിത കമീഷനും പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നായിരുന്നു പ്രവർത്തകരുടെ പന്തം കൊളുത്തി പ്രകടനം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ബെയ്സിൽ മൈലന്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ജെ. റോബർട്ട് അധ്യക്ഷത വഹിച്ചു. കൗൺസിലർ അഭിലാഷ് തോപ്പിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.