മട്ടാഞ്ചേരി: പശ്ചിമകൊച്ചി മേഖലയിൽ വൈദ്യുതി മുടക്കം പതിവായതോടെ ജനം ദുരിതത്തിലായി. മിക്കവാറും ദിവസങ്ങളിൽ അറ്റകുറ്റപ്പണികളുടെ പേരിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുകയാണ്. രാത്രി കാലങ്ങളിലും വൈദ്യുതി തടസ്സം നേരിടുകയാണ്. അതിന് പ്രത്യേകിച്ച് കാരണങ്ങളുമില്ല. മട്ടാഞ്ചേരി, തോപ്പുംപടി, ഫോർട്ട്കൊച്ചി മേഖലയിലാണ് കൂടുതലും വൈദ്യുതി മുടക്കം ഉണ്ടാകുന്നത്. കൊടും ചൂട് അനുഭവപ്പെടുമ്പോഴാണിത്. വൈദ്യുതി തടസ്സം സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നത് വൈദ്യുതി പോകുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരിക്കുമെന്ന പരാതിയും ഉയരുന്നുണ്ട്. വേനൽ ചൂട് അസഹനീയമായി മാറിയ സാഹചര്യത്തിൽ വൈദ്യുതി തടസ്സം മണിക്കൂറുകളോളം ഉണ്ടാകുന്നത് പൊതുജനങ്ങളെ വലിയ പ്രയാസത്തിലാക്കുകയാണ്. പള്ളുരുത്തി മേഖലയിലും വൈദ്യുതി തടസ്സം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നോമ്പുതുറ സമയത്തും സമാന സ്ഥിതിയാണ്. മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് കൊച്ചി മണ്ഡലം വൈസ് പ്രസിഡന്‍റ് പി.എ.എം ബഷീർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.