വൈപ്പിന്‍: പൊലീസ് യൂനിഫോമില്‍ വിദ്യാർഥികളെ കണ്ടപ്പോള്‍ സ്‌പെയിന്‍കാരിയായ യൂനിസെഫ് ഇന്ത്യ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ചീഫ് സൊലേഡാഡ് ഹെറേരോക്ക് കൗതുകം. കാക്കിയണിഞ്ഞ് സദസ്സിൻെറ മുന്‍നിരയില്‍ ഇരുന്നിരുന്ന എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളുടെ യൂനിഫോം അവര്‍ സസൂക്ഷ്മം നിരീക്ഷിച്ച് അവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കാഡറ്റുകള്‍ക്കും സന്തോഷം. എസ്.പി.സി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനായി എറണാകുളം മറൈന്‍ഡ്രൈവിനടുത്തുള്ള ഡിസ്ട്രിക്ട് പൊലീസ് ട്രെയിനിങ്ങ് സെന്‍ററില്‍ എത്തിയതായിരുന്നു യൂനിസെഫ് പ്രതിനിധികള്‍. തുടര്‍ന്ന് കാഡറ്റുകളോടും അധ്യാപകരോടും രക്ഷിതാക്കളോടും അവര്‍ സംവദിച്ചു. യൂനിസെഫ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ചീഫ് സൊലേഡാഡ് ഹെറേരോയ്‌ക്കൊപ്പം സോഷ്യല്‍ പോളിസി ചീഫ് ലക്ഷ്മിനരസിംഹ റാവു കുഡ്‌ലിഗി, സോഷ്യല്‍ പോളിസി സ്‌പെഷലിസ്റ്റ് ജി. കുമരേശന്‍, കമീഷണര്‍ നാഗരാജു, ഡി.സി.പി വി.യു കുര്യാക്കോസ്, എസ്.പി കെ. ലാല്‍ജി, സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതിയുടെ ഡി.എന്‍.ഒമാരായ കെ.ബിജുമോന്‍, സക്കറിയ മാത്യു, എ.ഡി.എന്‍.ഒമാരായ പി.എസ് ഷാബു, മേരിദാസന്‍, കൊച്ചി സിറ്റി എസ്.പി.സി പ്രതിനിധി എം.ബി സൂരജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. Student police: യൂനിസെഫ് പ്രതിനിധികളോട് സംസാരിക്കുന്ന എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി പാര്‍വതി ദിലീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.