മാഞ്ഞാലി ഖാദി പ്രൊഡക്​ഷൻ യൂനിറ്റ് ഖാദി ബോർഡ് സെക്രട്ടറി സന്ദർശിച്ചു

കരുമാല്ലൂർ: 1983ൽ പ്രവർത്തനം ആരംഭിച്ച മാഞ്ഞാലിയിലെ ഖാദി പ്രൊഡക്​ഷൻ യൂനിറ്റ് ഖാദി ബോർഡ് സെക്രട്ടറി രതീഷ് സന്ദർശിച്ചു. വൈവിധ്യമാർന്ന പുതിയ പദ്ധതികളും പുനരുദ്ധാരണവും അടിയന്തരമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായമന്ത്രി പി. രാജീവി‍ൻെറ പ്രത്യേക നിർദേശപ്രകാരമാണ് യൂനിറ്റിൽ ഖാദി ബോർഡ് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി സ്ഥിതി വിലയിരുത്തിയത്. പ്രവർത്തനം തുടങ്ങിയ കാലത്ത് കരുമാല്ലൂരിലെ പടിഞ്ഞാറൻ മേഖലയിൽനിന്നായി കൈത്തറി-ഖാദി മേഖലയിൽനിന്ന് നിരവധി സ്ത്രീ തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ഇരുപതിൽ താഴെ മാത്രമാണ്​ ജീവനക്കാർ. ഒരേക്കർ സ്ഥലം കാടുകയറി ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്ഥലസൗകര്യം പരമാവധി പ്രയോജനപ്പെടുത്തി കരുമാല്ലൂർ, കുന്നുകര, ആലങ്ങാട് മേഖലകളിൽ സുലഭമായ ഏത്തക്കായ, ചക്ക, മരച്ചീനി എന്നിവയിൽനിന്ന്​ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനും അതുവഴി വഴി നിരവധി പേർക്ക് ജോലി നൽകുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. അതോടൊപ്പം സർക്കാർ സംവിധാനമായ ഖാദി ബോർഡി‍ൻെറ കീഴിൽ വസ്ത്രങ്ങൾ നെയ്തെടുക്കാൻ താല്പര്യമുള്ളവർക്ക് പരിശീലനം നൽകുകയും പുതിയ തറികൾ, ഡൈയിങ്​ യൂനിറ്റ് ഉൾപ്പെടെ പ്രൊഡക്ഷൻ സൻെറിൽ പ്രവർത്തനം തുടങ്ങുന്നതിന് വിവിധ ഏജൻസികളുടെ സഹായത്തോടെ കർമ പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു, വൈസ് പ്രസിഡൻറ് ജോർജ് മേനാച്ചേരി, വാർഡ് അംഗം ടി.എ. മുജീബ്, ജില്ല വികസന ഓഫിസർ അസിത, ഖാദി ബോർഡ് ഡയറക്ടർ എന്നിവരും വ്യവസായ മന്ത്രിയുടെ പേഴ്സനൽ സെക്രട്ടറി വിനോദ് കുമാർ ഉൾപ്പെടെയുള്ളവരും ഒപ്പമുണ്ടായിരുന്നു. പടം EA PVR manjaliyile 5 മാഞ്ഞാലിയിലെ ഖാദി പ്രൊഡക്ഷൻ യൂനിറ്റ് ഖാദി ബോർഡ് സെക്രട്ടറി രതീഷ് സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.