ജേക്കബ് ഫിലിപ്പിൻെറ പ്രതിമ അനാച്ഛാദനം ചെയ്തു കൂത്താട്ടുകുളം: കേരളത്തെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത് കമ്മ്യൂണിസ്റ്റ്കാരാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. സ്വാതന്ത്ര്യ സമരനേതാവും ജനകീയ കമ്യൂണിസ്റ്റ് നേതാവും, കേരളം കണ്ട ഏറ്റവും മികച്ച ഫോട്ടോഗ്രാഫറുമാരിൽ ഒരാളുമായിരുന്ന ജേക്കബ് ഫിലിപ്പിൻെറ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.എസ്. രാജൻെറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ല സെക്രട്ടറി പി. രാജു, അസി. സെക്രട്ടറി കെ.എൻ. സുഗതൻ, സംസ്ഥാന കമ്മിറ്റിയംഗം ബാബു പോൾ, ജില്ല എക്സിക്യൂട്ടിവ് അംഗം കെ.എൻ. ഗോപി തുടങ്ങിയവർ സംസാരിച്ചു. ജേക്കബ് ഫിലിപ്പിൻെറ കുടുംബാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. ജേക്കബ് ഫിലിപ്പിന്റെ നാമധേയത്തിൽ ലൈബ്രറിയും, ഹാളും മന്ദിരവും പണിയുന്നതിനായി സഹോദര പുത്രൻ ബെന്നി കുര്യാക്കോസും പുത്രി ഡോ. മില്ലി ബെന്നിയും ചെള്ളക്കപ്പടി ജങ്ഷനിലെ എട്ട് സെന്‍റ് സ്ഥലം വിട്ടു നൽകുമെന്ന് ചടങ്ങിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.