അംഗത്വ കാമ്പയിൻ

കോതമംഗലം: കേരള കോൺഗ്രസ് അംഗത്വ കാമ്പയി‍ൻെറ ഭാഗമായി ജില്ല പ്രസിഡന്‍റ്​ ഷിബു തെക്കുംപുറത്തി‍ൻെറ നേതൃത്വത്തിൽ പ്രവർത്തകരുടെ വീടുകൾ കയറി അംഗത്വം നൽകി. നഗരസഭയിലെ 17ാം വാർഡിലാണ് 'നാടി‍ൻെറ നന്മക്കായി കേരള കോൺഗ്രസ്' എന്ന മുദ്രാവാക്യവുമായി അംഗത്വ വിതരണം നടത്തിയത്. റിൻസ് റോയ്, ജോസ് കവളമാക്കൽ, ടീന മാത്യു, സിന്ധു ബിനു എന്നിവർ പ​ങ്കെടുത്തു. ഇഫ്താർ മീറ്റും കുടുംബസംഗമവും പല്ലാരിമംഗലം: പള്ളിക്കുന്ന് പുലരി കൾചറൽ സെന്‍റർ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും കുടുംബസംഗമവും നടത്തി. പല്ലാരിമംഗലം ജുമാമസ്ജിദ് ഇമാം സുബൈർ ബാഖവി പ്രാർഥന നിർവഹിച്ചു. സെന്‍റർ പ്രതിനിധികളായ ടി.എ. അബൂബക്കർ, മുഹമ്മദ് ഫലഖ്, പി.എ. ഷമീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.