മൂവാറ്റുപുഴ: ആയവന പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പകൽവീടിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്കായി ഹോർട്ടികൾചർ തെറപ്പിയുടെ ഭാഗമായി 'തളിർ' പേരിൽ ഇൻഡോർ പ്ലാന്‍റ് നഴ്സറി തുടങ്ങി. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സുറുമി അജീഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് അഗസ്റ്റിൻ ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായ യോഗ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കർഷക കൂട്ടായ്മക്ക് സൗജന്യ വിത്ത് വിതരണം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് മേഴ്സി ജോർജ് നിർവഹിച്ചു. രണ്ടാം വാർഡ് അംഗം പി.കെ. അനീഷിനെ എം.എൽ.എ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.