കൊച്ചി: മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ റെക്കോഡ് കുടിവെള്ള കണക്ഷനുകള്‍ നല്‍കി മുന്നോട്ടു പോകുകയാണ് ജല അതോറിറ്റി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 41,377 കണക്ഷനുകളാണ് ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നല്‍കിയത്. 71.85 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആലുവ ഡിവിഷൻെറ കീഴില്‍ 21,628 എണ്ണമാണ് നല്‍കിയത്. ഇതിനായി 36.5 കോടി രൂപ ചെലവഴിച്ചു. മൂവാറ്റുപുഴ ഡിവിഷന് കീഴില്‍ 11,707 ഉം. 23.09 കോടി രൂപ ഇതിനായി വിനിയോഗിച്ചു. കൊച്ചി ഡിവിഷന്റെ കീഴില്‍ 1148 പുതിയ കണക്ഷനുകൾ 1.38 കോടി രൂപ ചെലവഴിച്ച് നൽകി. 6894 കണക്ഷനുകളാണ് എറണാകുളം ഡിവിഷന് കീഴില്‍ നല്‍കിയത്. ഇതിനായി 10.88 കോടി രൂപ വിനിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.