മൂവാറ്റുപുഴ: സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ മഞ്ഞള്ളൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മഞ്ഞള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒമ്പതിന് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങിനോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് അധ്യക്ഷത വഹിക്കും. മുൻ എം.എല്‍.എ എല്‍ദോ എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. 2018ലെ പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് ലഭിച്ച ഇതര സംസ്ഥാനങ്ങളിലെ എം.പിമാരുടെ ഫണ്ട് 50-ലക്ഷം രൂപയും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 60-ലക്ഷം രൂപയും ദേശീയ ആരോഗ്യമിഷനില്‍ നിന്നനുവദിച്ച 15 ലക്ഷം രൂപയും ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകള്‍ വിനിയോഗിച്ചാണ് പുതിയ മന്ദിരം നിര്‍മിച്ചത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ഞള്ളൂര്‍ പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതോടെ ഒ.പി സമയം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെയാകും. ചിത്രം- EM muvpu മഞ്ഞള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.