ആലുവ: ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാരുണ്യസ്പര്‍ശം സൗജന്യ ഡയാലിസിസ് തുടര്‍ ചികിത്സ പദ്ധതിയുടെയും സ്‌നേഹസ്പന്ദനം പാലിയേറ്റിവ് കെയര്‍ പദ്ധതിയുടെയും ജില്ലതല ഉദ്ഘാടനം ശനിയാഴ്ച നടക്കും. ഉച്ചക്ക് 12ന് ആലുവ ജില്ല ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. പദ്ധതിപ്രകാരം സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം നാലുതവണത്തേക്ക് 4000 രൂപ ലഭിക്കും. ഇതുപ്രകാരം ഒരു രോഗിക്ക് ചികിത്സസഹായമായി വര്‍ഷം 48,000 രൂപക്കാണ് അര്‍ഹതയുള്ളത്. ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിലായി സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.