കോതമംഗലം: നഗരത്തിൽ അടിക്കടിയുണ്ടാക്കുന്ന വൈദ്യുതി മുടക്കം വ്യാപാരികൾക്ക് ദുരിതമാകുന്നു. കോതമംഗലം മേഖലയിലെവിടെയെങ്കിലും വൈദ്യുതി തകരാറുണ്ടായാൽ ടൗണിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് പതിവാണ്. കഴിഞ്ഞദിവസം നഗരത്തിൽ വൈദ്യുതി പുനഃസ്ഥാപിച്ചത് 23 മണിക്കൂറിന് ശേഷമാണ്. മഴയും കാറ്റും, ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി അധികൃതർ തടിതപ്പുന്നത്. നഗരത്തിലെ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സം മൂലം ലക്ഷങ്ങളുടെ വ്യാപാര നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങൾ നീണ്ട വൈദ്യുതി മുടക്കം കാരണം ശീതികരിച്ച് സൂക്ഷിക്കേണ്ട നിരവധി ഉൽപന്നങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ കേടായി നശിച്ചു. കോതമംഗലം നഗരത്തിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്ന് കോതമംഗലം മർച്ചന്‍റ്സ് യൂത്ത് വിങ് ആവശ്യപ്പെട്ടു. മർച്ചന്‍റ്സ് യൂത്ത് വിങ് പ്രസിഡന്‍റ് ഷെമീർ മുഹമ്മദിന്‍റെ നേതൃത്വത്തിൽ കോതമംഗലം കെ.എസ്.ഇ.ബി എൻജിനീയർ ബിജുവിന് നിവേദനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.