റേഷൻ മണ്ണെണ്ണ വിതരണം: വ്യാപാരികൾ കടക്കെണിയിലാകും -കെ.എസ്.ആർ.ആർ.ഡി.എ

കൊച്ചി: സംസ്ഥാനത്തെ റേഷൻ കടകളിലൂടെയുള്ള മണ്ണെണ്ണ വിതരണം റേഷൻ വ്യാപാരികളെ കടക്കെണിയിലാക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. കേന്ദ്രസർക്കാർ മണ്ണെണ്ണക്ക് അടിക്കടി വില വർധിപ്പിക്കുമ്പോഴും ആനുപാതികമായി കമീഷൻ വർധിപ്പിക്കുന്നില്ലെന്ന് അവർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ലിറ്ററിന് 18 രൂപ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന കമീഷൻ തുകതന്നെയാണ് 81 രൂപയായി വർധിച്ചപ്പോഴും ലഭിക്കുന്നത്. ഭീമമായി മുതൽമുടക്കി സ്റ്റോക്ക് ചെയ്യുന്ന മണ്ണെണ്ണ വിറ്റുവരുമ്പോൾ വർധിച്ച കയറ്റിറക്ക് കൂലിയും ട്രാൻസ്പോർട്ടിങ് ചാർജും മൂലം വ്യാപാരികൾക്ക് ഒന്നും ലഭിക്കില്ല. മാത്രമല്ല, മുടക്കുന്ന മുതൽപോലും ലഭിക്കാതെ ബാധ്യതയിലേക്ക് പോകുന്നു. ഇതിന് പരിഹാരമായി മുടക്കുമുതലിന് ആനുപാതികമായി കമീഷൻ വർധിപ്പിക്കണമെന്നും ഡോർ ഡെലിവറിയിലൂടെ മണ്ണെണ്ണ സർക്കാർ നേരിട്ട് ഡിപ്പോകളിൽ എത്തിച്ചുനൽകണമെന്നും സംസ്ഥാന സെക്രട്ടറി എൻ. ഷിജീർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.