'കോതാട് പുനരധിവാസ സൈറ്റിലേക്കുള്ള മാർഗതടസ്സം നീക്കണം'

കൊച്ചി: പുതുവൈപ്പിൽനിന്ന് കൊച്ചിൻ റിഫൈനറിയിലേക്ക് സ്ഥാപിക്കുന്ന എൽ.പി.ജി ഗ്യാസ് പൈപ്പ് ലൈനിന്റെ മറവിൽ പുനരധിവാസ സൈറ്റിലേക്കുള്ള ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള നിർമാണം ഉടൻ അവസാനിപ്പിക്കണമെന്ന് മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്​ വേണ്ടി ഏലൂർ വില്ലേജിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 15 കുടുംബങ്ങൾക്കായി കടമക്കുടി പഞ്ചായത്തിലെ കോതാട് കോരാംപാടത്ത് അനുവദിച്ച പുനരധിവാസ സ്ഥലത്തേക്കുള്ള റോഡ്, പൈപ്പ് ലൈൻ നിർമാണത്തിന്റെ മറവിൽ ഒരാഴ്ചയായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ നിലവിൽ നിരവധി വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. വഴിതടസ്സമായതോടെ വീടുകളുടെ നിർമാണം നിലച്ചു. കോഓഡിനേഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കല്ലിന്റെ അധ്യക്ഷതയിൽ കോതാട് സൈറ്റിൽ കൂടിയ പ്രതിഷേധ യോഗത്തിൽ, വി.പി. വിൽസൺ, മൈക്കിൾ പനക്കൽ കോതാട്, ജോസി അന്തിക്കാട്, മോളി ജോസഫ് കുന്നത്ത്, റോബർട്ട് മുഴുങ്ങുതറ ,ചിന്നമ്മ മഠത്തിപ്പറമ്പിൽ, ആൻസൺ നായാട്ടിൽ, തോമസ് പനക്കൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.