പച്ചക്കറികൃഷി ആരംഭിച്ചു

കോതമംഗലം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പ്രകാരം പിണ്ടിമന ജ്യോതി കർഷക വനിത സംഘത്തിന്‍റെ നേതൃത്വത്തിൽ തരിശ് . പിണ്ടിമന കവുങ്ങംപിള്ളി ജോയി കെ. പൗലോസിന്‍റെ 75 സെന്‍റ് തരിശ് സ്ഥലം പാട്ടത്തിനെടുത്ത് മുളക്, വഴുതന, വ്ലാത്താങ്കര ചീര, തക്കാളി, വെണ്ട, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു നടീൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ലത ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ജെയ്സൺ ദാനിയേൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബേസിൽ എൽദോസ്, സിബി പോൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫിസർ ഇ.എം. അനീഫ സ്വാഗതവും കൃഷി അസി. വി.കെ. ജിൻസ് നന്ദിയും പറഞ്ഞു. EM KMGM 1 vanitha പിണ്ടിമന വനിത കർഷക സംഘം ആരംഭിച്ച കൃഷി പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു വിത്ത് നട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.