'ഞങ്ങളും കൃഷിയിലേക്ക്' ഉദ്ഘാടനം

കാലടി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ കാലടി പഞ്ചായത്തുതല ഉദ്ഘാടനം നാലാം വാര്‍ഡ് മംഗലത്തറയില്‍ ആരംഭിച്ചു. റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ ബീത്തി ബാലചന്ദ്രന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്ത ബിനു, വാര്‍ഡ് മെംബര്‍ ബിനോയ് കൂരന്‍, പി.ബി. സജീവ്, കെ.ടി. എല്‍ദോസ്, ഷാനിത നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ കാലടി പഞ്ചായത്തുതല ഉദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.