ശുചിമുറി സമുച്ചയം നിര്‍മാണം

പെരുമ്പാവൂര്‍: ജില്ല പഞ്ചായത്ത് 10 ലക്ഷം ചെലവഴിച്ച് കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന ശുചിമുറി സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എം.ഒ. ജോസ്, പ്രിന്‍സിപ്പല്‍ എസ്.കെ. മാലിനി, പ്രധാനാധ്യാപിക എം.ജി. അനിത, പി.ടി.എ പ്രസിഡന്റ് ചാര്‍ളി തോമസ്, വൈസ് പ്രസിഡന്റ് കെ.ഒ. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.