റെസിഡന്‍റ്​സ് അസോസിയേഷന്‍ വാര്‍ഷികം

വൈപ്പിന്‍: വാച്ചാക്കൽ ഈസ്റ്റ് എടവനക്കാട് റെസിഡന്‍റ്​സ് അസോസിയേഷന്‍ (വീര) വാര്‍ഷികം എസ്.പി. സഭ സ്‌കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വി.കെ. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ കെ.എ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എന്‍.ആര്‍. രമേഷ്ബാബു, പഞ്ചായത്ത്​ അംഗം ഇ.ആര്‍. ബിനോയ്, എപ്രാക് പ്രസിഡന്‍റ്​ ഡി. രാമകൃഷ്ണപിള്ള, എം.ആര്‍. സുദേശ്, എന്‍.എസ്. ഹരിദാസ്, ടി.ഡി. ലോറന്‍സ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും ഉപഹാരം നൽകി ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.