സെവൻസ് ഫുട്ബാൾ ലീഗിന് തുടക്കം

പറവൂർ: വടക്കേക്കര, ചിറ്റാറ്റുകര ഫുട്ബാൾ അസോസിയേഷൻ (വി.സി.എഫ്.എ ) നേതൃത്വത്തിൽ ആറു മാസത്തെ വടക്കേക്കര ചിറ്റാറ്റുകര സെവൻസ് ഫുട്ബാൾ ലീഗിന് (വി.സി.എൽ) തുടക്കമായി. പറവൂർ മേഖലയിൽ ആദ്യമായാണ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. രണ്ട് പഞ്ചായത്തിൽനിന്നായി 250 താരങ്ങളെ ഉൾപ്പെടുത്തി 11 ടീമുകളായി തിരിച്ച് മുറവൻതുരുത്ത് എൻ.എച്ച്. ഗ്രൗണ്ട്, കുഞ്ഞിത്തൈ ഹാർബർ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരം. പൊതുപരിപാടി ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻറ് ശാന്തിനി ഗോപകുമാറും നിർധന വിദ്യാർഥികളുടെ പഠനസഹായ പദ്ധതിയും കുട്ടികളുടെ ഫുട്ബാൾ പരിശീലന ക്യാമ്പും പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സനീഷും ഉദ്ഘാടനം ചെയ്തു. സി.എ. നാസർ അധ്യക്ഷത വഹിച്ചു. വടക്കേക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മിനി വർഗീസ് മാണിയാറ, പഞ്ചായത്ത്​ അംഗം പി.ജെ. ജോബി, കോഓഡിനേറ്റർ ഹാരിഷ് രഞ്ചൻ, ശശി ചെറിയാൻ എന്നിവർ സംസാരിച്ചു. ചിത്രം EA PVR sevense footbal 6 വടക്കേക്കര, ചിറ്റാറ്റുകര ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കുട്ടികളുടെ ഫുട്ബാൾ പരിശീലന ക്യാമ്പ് പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.