റോഡ് ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ നവീകരിച്ച കണ്ടന്തറ-ആശാരിമോളം റോഡിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത്​ അംഗം സനിത റഹീം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് 15 ലക്ഷം മുടക്കി ടൈല്‍ വിരിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷമീദ ശരീഫ്, പഞ്ചായത്ത് അംഗങ്ങളായ പ്രീതി വിനയന്‍, വാസന്തി രാജേഷ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷമീര്‍, മുന്‍ പഞ്ചായത്ത് മെംബര്‍മാരായ സി.എം. അഷ്‌റഫ്, സി.വി. മുഹമ്മദാലി, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ വി.എച്ച്. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.