കോതമംഗലം: ബ്ലോക്ക് ക്ഷീരമേഖലയിൽ നടപ്പാക്കുന്ന 2022-23 വർഷത്തെ പദ്ധതികൾക്കായുള്ള ആലോചനയോഗവും, കഴിഞ്ഞ വർഷം ക്ഷീരമേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്തുകൾക്കുള്ള അവാർഡ് ദാനവും പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്കായി മിൽക് ഇൻസന്റീവ് പദ്ധതിക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള അവാർഡ് കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കൈയ്യൻ എന്നിവർ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസമോൾ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന ഓഫിസർ റെമീസ് പി. മുഹമ്മദ് സ്വാഗതവും,ഡയറി ഫാം ഇൻസ്ട്രക്ടർ ജോബിയ ജോയി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.