കോതമംഗലം: നെല്ലിക്കുഴിയിലെ വിവാദഭൂമിയിലെ മണ്ണെടുപ്പിൽ അഞ്ച് വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യവസായ പാർക്കിന് പ്രാരംഭ നടപടിക്ക് ഭൂമി ഒരുക്കാൻ പഞ്ചായത്ത് നൽകിയ അനുമതിയുടെ മറവിൽ കുന്നുകൾ ഇടിച്ചുനിരപ്പാക്കുകയും നൂറുകണക്കിന് ലോഡ് മണ്ണ് കടത്തുകയും ചെയ്തു. വിഷു-ഈസ്റ്റർ അവധിദിനങ്ങൾ മറയാക്കി മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിക്കുന്നത് നിർബാധം തുടരുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ ഞായറാഴ്ച ഉച്ചയോടെ കോതമംഗലം പൊലീസ് സ്ഥലത്ത് എത്തുകയും പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച പൊലീസ് സ്ഥലത്തുനിന്ന് മൂന്ന് മണ്ണുമാന്തി യന്ത്രവും രണ്ട് ടിപ്പർ ലോറിയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പാട്ടവ്യവസ്ഥ ലംഘിച്ച് ഭൂമി കൈമാറ്റം ചെയ്ത സ്ഥലം സർക്കാർ കണ്ടുകെട്ടണമെന്ന ആവശ്യവും ശക്തമാവുകയാണ്. EM KMGM 4 JCB അനധികൃതമായി മണ്ണെടുത്ത വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.