ഉദ്യോഗസ്ഥ ഭരണ മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക -വെൽഫെയർ പാർട്ടി

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ വീടുവെക്കാൻ ഭൂമിക്കായി അപേക്ഷ നൽകി നിരവധി ഭൂരഹിതർ കാത്തിരിക്കുന്നതിനിടെ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്വകാര്യ ട്രസ്റ്റി‍ൻെറ സ്ഥലത്തിനോട് ചേർന്നുകിടക്കുന്ന ആറ് ഏക്കർ സർക്കാർ ഭൂമി വ്യവസായ പാർക്കി‍ൻെറ പേര് പറഞ്ഞു സ്വകാര്യ മാഫിയക്ക്​ വിട്ടുകൊടുക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം പ്രതിഷേധാർഹമാണ് വെൽഫെയർ പാർട്ടി. സർക്കാർ ഭൂമിയിലേക്കുള്ള വഴി അടച്ച് വ്യവസായ പാർക്കിന് സ്ഥലം അനുവദിച്ച പഞ്ചായത്ത് നടപടി ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കുകയും അവധി ദിനങ്ങൾ മറയാക്കി ഉദ്യോഗസ്ഥ ഭരണ പിന്തുണയോടുകൂടി കുന്നിടിച്ചു നിരത്തൽ നിർബാധം തുടരുകയും ചെയ്യുകയാണ്. പഞ്ചായത്തി‍ൻെറ തെറ്റായ നടപടികൾ അവസാനിപ്പിച്ച് ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഉടൻ ഭൂമി വിതരണം ചെയ്യണം. പ്രസിഡൻറ് കെ.എച്ച്. സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എം. റഹീം, കെ.കെ. യൂസഫ്, മുഹമ്മദ് സ്വാലിഹ്, സി.എ. നവാസ് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.