ആഘോഷ വാരാചരണം സമാപിച്ചു

കോതമംഗലം: മൂന്തൂർ അംബേദ്കർ ധർമ പ്രബോധന കേന്ദ്രത്തി‍ൻെറ അഭിമുഖത്തിൽ നടന്ന അംബേദ്കർ പിറവി . ചരിത്ര സാഹിത്യ കവി സദസ്സിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ഒ. കുര്യക്കോസ്, ഒർണ കൃഷ്ണൻകുട്ടി (ചരിത്രകാരൻ) എന്നിവർ സംസാരിച്ചു. കവി സമ്മേളനത്തിൽ കസ്തൂരി മാധവൻ, സരസു മുന്തൂർ, കെ.കെ. സുകു, പ്രഭാകരൻ നാട്യപ്രഭ, സജി കുറ്റാമ്പാറ, ശിവാചാര്യർ എന്നിവർ കവിത അവതരിപ്പിച്ചു. ദലിത് സാഹിത്യ അക്കാദമി ഓർഗനൈസിങ്​ സെക്രട്ടറി കെ.പി. ഗോപിനാഥ് അംബേദ്കർ ജയന്തി സന്ദേശം നൽകി. അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് സംഗമത്തിൽ ദിലീപ് വൈപ്പിൻ അധ്യക്ഷത വഹിച്ചു. അനിരുദ്ധ് രാമൻ, ദിലീപ് പുല്ലാട്ട്, രാജൻ കെ. ജോൺ എന്നിവർ സംസാരിച്ചു. രക്ഷാധികാരി മുന്തൂർ കൃഷ്ണൻ ധർമ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.