മൂവാറ്റുപുഴ: നഗരസഭയും പരിത്രാണ്‍ ചാരിറ്റബിൾ ട്രസ്റ്റും തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി മൂവാറ്റുപുഴ ചിൽഡ്രൻസ് പാർക്കില്‍ സംഘടിപ്പിക്കുന്ന പുഴയോരം ആര്‍ട്ട് ക്യാമ്പിന് ചൊവ്വാഴ്ച തുടക്കമാകും. 'പാട്ടും ശിൽപവും വരയും' പേരിൽ 21 വരെ ക്യാമ്പ് നടക്കും. ചിൽഡ്രൻസ് പാർക്കിൻെറ നവീകരണവും വെള്ളൂർക്കുന്നം ക്ഷേത്രക്കടവിൻെറ സൗന്ദര്യവത്കരണവും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് നഗരസഭ ചെയർമാൻ പി.പി. എല്‍ദോസ് പറഞ്ഞു. ആര്‍.എല്‍.വിയിലെ 20 ചിത്രകല വിദ്യാർഥികൾ മൂന്ന് ദിവസത്തെ ക്യാമ്പ് നയിക്കും. നെഹ്റു പാർക്കിലെ കുട്ടികളുടെ പാര്‍ക്കിൻെറ ചുറ്റുമതിലിൽ ചുവർചിത്രങ്ങൾ ഒരുക്കും. രണ്ടര വർഷമായി അടച്ചിട്ടിരിക്കുന്ന പാർക്ക് നവീകരിച്ച് കുട്ടികൾക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് ക്യാമ്പ്. ഇതോടൊപ്പം പാർക്കിന് ചേർന്നുള്ള വെള്ളൂർക്കുന്നം ക്ഷേത്രക്കടവും മനോഹരമാക്കും. ലക്ഷങ്ങൾ ചെലവഴിച്ച് ഏതാനും ആഴ്ച മുമ്പ് നഗരസഭ കടവ് നവീകരണം പൂർത്തിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മതിലും പടവുകളും വാൾ പെയിന്‍റിങ്ങിലൂടെ മനോഹരമാക്കുന്നത്. ഇതോടനുബന്ധിച്ച് 21ന് ഉച്ചക്ക് രണ്ടിന് 15 വയസ്സിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് പാട്ടും ശിൽപവും വരയും സംഘടിപ്പിക്കും. മൂവാറ്റുപുഴ തണൽ ഫ്രീഡം ഓൺ വീൽസ് ഗ്രൂപ്പിൻെറ ഗാനമേളയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.