പച്ചക്കറിക്കട വ്യാപാരിയെയും ജീവനക്കാരനെയും മർദിച്ചു

മൂവാറ്റുപുഴ: കടയിലേക്ക് പടക്കം എറിഞ്ഞത്‌ ചോദ്യംചെയ്ത വ്യാപാരിയെയും തൊഴിലാളികളെയും മർദിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴോടെ ഐ.ടി.ആർ ജങ്​ഷനിലെ എൻ.എം.എസ് വെജിറ്റബിൾസ് സ്ഥാപന ഉടമ നിസാമുദ്ദീനും ജീവനക്കാരനുമാണ് മർദനമേറ്റത്. പച്ചക്കറിക്കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന സ്ത്രീകളും കുട്ടികളും അടക്കം ഉള്ളവർ നിൽക്കുമ്പോൾ അവരുടെ ഇടയിലേക്ക് പടക്കം വലിച്ചെറിയുകയായിരുന്നു. കുട്ടികൾ അടക്കം ഭയപ്പെടുന്ന അവസ്ഥ ഉണ്ടായതോടെ നിസാമുദ്ദീനും സമീപത്തെ സ്ഥാപനങ്ങളിലുള്ളവരും കടകൾക്കുള്ളിലേക്ക് പടക്കം എറിയുന്നത് ചോദ്യം ചെയ്തു. ഇത് വാക്​തർക്കത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. തുടർന്ന് രാത്രി ഒമ്പതോടെ കടയിൽ എത്തിയ സംഘം കമ്പിപ്പാര ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ തയാറാകാത്ത പൊലീസ് നിലപാടിൽ മർച്ചന്‍റ്സ്​ അസോസിയേഷൻ പ്രതിഷേധിച്ചു. പ്രസിഡന്‍റ്​ അജ്മൽ ചക്കുങ്ങൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.