ഭൂരഹിതർക്ക് ഭൂമി വാങ്ങാൻ​ ബജറ്റിൽ തുക വകയിരുത്താത്ത നടപടി വിവേചനം -ഹമീദ് വാണിയമ്പലം

പറവൂർ: സംസ്ഥാന ബജറ്റിൽ ഭൂരഹിതർക്ക് ഭൂമി വാങ്ങാനായി തുക വകയിരുത്താത്ത നടപടി ഭൂരഹിതരോടുള്ള വിവേചനമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടിയുടെ ദശ വാർഷിക പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും ഭൂസമര പോരാളികൾക്കുള്ള സൗജന്യ ഭൂമി വിതരണവും പറവൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൗലികമായ ഭൂമി പ്രശ്നം കേവലം ഒരു പാർപ്പിട വിഷയമാക്കി കുറച്ചു കാണിക്കുകയാണ് ഭരണാധികാരികൾ. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന സിറോ ലാൻഡ് പദ്ധതി ഭൂരഹിതർക്ക് പ്രതീക്ഷക്ക് വക നൽകുന്നതായിരുന്നു. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഭൂരഹിതരെ തീർത്തും അവഗണിച്ചു. ഭൂമി പ്രശ്നത്തെ പാർപ്പിട വിഷയമാക്കി എല്ലാ ഭവന പദ്ധതികളും ലൈഫ് എന്ന ഒറ്റ പേരിൽ കൊണ്ടുവന്ന് ഭൂരഹിതർക്ക് ഭൂമി നിഷേധിക്കുന്ന നിലപാടാണ് സർക്കാറിന്‍റേതെന്ന്​ അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂര്‍ അധ്യക്ഷതവഹിച്ചു. എടയാര്‍ സ്വദേശി മരിയ പ്ലാസ്റ്റിക് കമ്പനി ഉടമ പി.വി. ഹംസയാണ്16 കുടുംബങ്ങള്‍ക്കുള്ള ഭൂമി നല്‍കിയത്. പറവൂരിലെ ചേന്ദമംഗലത്താണ് ഭൂമി നല്‍കുന്നത്. ജില്ലയിലെ വ്യത്യസ്​ത പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കിയത്. ഫ്രെറ്റേണിറ്റി സംസ്ഥാന ആക്​ടിങ്​ പ്രസിഡൻറ് കെ.എം. ഷഫ്രിന്‍, സമദ് നെടുമ്പാശ്ശേരി, പ്രേമ ജി. പിഷാരടി, ഷംസുദ്ദീന്‍ എടയാര്‍, സദീഖ് വെണ്ണല, അസൂറ ടീച്ചര്‍, നസീര്‍ അലിയാര്‍, എം.എച്ച്. മുഹമ്മദ്, മുഫീദ് കൊച്ചി, ജാസ്​മിന്‍ സിയാദ്, എം.കെ. ജമാലുദ്ദീന്‍, സിദ്ദീഖ് പെരുമ്പാവൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.എച്ച്. സദക്കത്ത് സ്വാഗതവും എം.യു. ഹാഷിം നന്ദിയും പറഞ്ഞു. പടം ER PVR welfare party 1 വെൽഫെയർ പാർട്ടിയുടെ ദശ വാർഷികവും ഭൂരഹിതർക്കുള്ള ഭൂമി വിതരണ സമ്മേളനവും പറവൂരിൽ സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.