കൊച്ചി: സംസ്ഥാന ഹെഡ്ക്വാർട്ടേഴ്സിൽ ദേശീയ പ്രസിഡന്‍റ് എ.എസ്.എ റസാഖ് ഉദ്ഘാടനം ചെയ്തു. സർക്കാറുമായി ബന്ധപ്പെട്ടുള്ള സർക്കാർ അർദ്ധ സർക്കാർ ജീവനക്കാരുടെ നിയമനം പൂർണമായും സംവരണം പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കെ.എം. സലീം അധ്യക്ഷത വഹിച്ചു. ജില്ല ജോയന്‍റ് സെക്രട്ടറി റഫീഖ് കുമ്പളം സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി യൂനസ് കൊച്ചങ്ങാടി സംഘടന പ്രവർത്തന റിപ്പോർട്ടും ജില്ല ട്രഷറർ അബ്ദുൽ ഖാദർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കെ.എം. അബ്ദുൽ കരീം, എ.ഐ. മുബീൻ, ജമാൽ മുഹമ്മദ്, എൻ.എ. മൻസൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് തൊടുപുഴ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: കെ.എം. സലീം(പ്രസി), ജമാൽ മുഹമ്മദ്, എൻ.എ. മൻസൂർ (വൈസ് പ്രസി), യൂനുസ് കൊച്ചങ്ങാടി(സെക്ര), പി.എം. റഫീഖ്, പി.എസ്. ശംസുദ്ദീൻ (ജോ. സെക്ര), എ.എ. അബ്ദുൽ ഖാദർ(ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.