വംശീയ ആക്രമണത്തിനെതിരെ പ്രതിഷേധ ജാഥ

മട്ടാഞ്ചേരി: രാമനവമി ആഘോഷങ്ങളുടെ മറവിൽ മുസ്​ലിംവിരുദ്ധ വംശീയ ആക്രമണം നടത്തുന്ന ആർ.എസ്.എസ് ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തി. മട്ടാഞ്ചേരി ഇരുമ്പിച്ചി കവലയിൽനിന്ന്​ ആരംഭിച്ച ജാഥ ഫോർട്ട്​കൊച്ചി കുന്നുംപുറത്ത് സമാപിച്ചു. മണ്ഡലം പ്രസിഡൻറ് കെ.എം. ആഷിഖ്, ഇ.എ. അലി, അലിബാവ എന്നിവർ നേതൃത്വം നൽകി. പള്ളുരുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജാഥ തങ്ങൾ നഗറിൽനിന്ന്​ തുടങ്ങി കച്ചേരിപ്പടിയിൽ അവസാനിച്ചു. വിവിധ യൂനിറ്റുകളുടെ ഭാരവാഹികളായ ഹാറൂൺ, സിയാദ്, വി.എം.എ. ജലീൽ, ഈസ, ഖലീൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.